ബദീഉസ്സമാന്‍ സഈദ് നൂര്‍സി : ധൈഷണികത അടയാളപ്പെടുത്തിയ ജീവിതം

SHARE:

 കാലത്തിന്റെ കാലുഷ്യങ്ങളോട് കലഹിച്ച പണ്ഡിത കേസരികള്‍ ഇരുപതാം നൂറ്റാണ്ടില്‍ ആവോളമുണ്ടായിട്ടുണ്ട്. ഉമ്മത്തിന്റെ ഉത്ഥാനങ്ങള്‍ക്ക് ചൂട്ട് പിടിച്ചവരാണ് മിക്കവരും .ആ ശൃംഖലയില്‍ തുര്‍ക്കി ജനതയുടെ ആത്മീയ - വൈജ്ഞാനിക - രാഷ്ട്രീയ വ്യവഹാരങ്ങളില്‍ നവ മൂവ്‌മെന്റുകളിലൂടെ അതുല്യനായ പണ്ഡിതവര്യനാണ് ബദീഉസ്സമാന്‍ സഈദ് നൂര്‍സി .

ഓട്ടോമന്‍ ഖിലാഫത്തിന്റെ തകര്‍ച്ചയ്ക്കും ആധുനിക തുര്‍ക്കിയുടെ ആവിര്‍ഭാവത്തിനും സാക്ഷ്യം വഹിച്ച ഊര്ജ്ജിതപ്രഭാവവും ആദ്ധ്യാത്മിക പണ്ഡിതന്‍ . തുര്‍കിയിലെ ഇസ്ലാമിക നവോത്ഥാന സംരംഭങ്ങള്‍ക്ക് നാന്ദി കുറിച്ചുകൊണ്ട് രംഗപ്രവേശം ചെയ്ത നൂര്‍സി കണിശതയുടെ നിലപാടുതറയിലാണ് വ്യത്യസ്തനായത്.

ഇസ്ലാമിക ഖിലാഫത്തിന്റെ അവസാന ദശകങ്ങള്‍ക്കും ഒന്നാം ലോകമഹായുദ്ധാനന്തരം സംഭവിച്ച ഖിലാഫത്തിന്റെ പതനത്തിനും തുടര്‍ന്നു വന്ന മുസ്ലിം വിരുദ്ധ മതേതരവത്കരണത്തിനുമെല്ലാം സാക്ഷിയാവുകയും തന്റേതായ അടയാളപ്പെടുത്തലുകള്‍ നിര്‍വ്വഹിക്കുകയും ചെയ്ത ധിഷണാശാലിയാണദ്ദേഹം .

ഇസ്ലാമിക ആദര്‍ശത്തെയും പ്രതീകങ്ങളെയും ജനഹൃദയങ്ങളില്‍ നിന്ന് വേരോടെ പിഴുതെറിയാന്‍ ശ്രമിച്ച മുസ്തഫാ കമാല്‍ അത്താതുര്‍ക്കിനെതിരെ ഇറങ്ങിത്തിരിച്ച് മതത്തിന്റെ ആചാര അനുഷ്ഠാനങ്ങളെയും പ്രതീകങ്ങളെയും ധൈര്യത്തോടെ സംരക്ഷിക്കാന്‍ കാണിച്ച ആര്‍ജ്ജവം നൂര്‍സിക്ക് ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തിട്ടുമുണ്ട് .ഒരു കുര്‍ദ് കുടുംബത്തില്‍ മീര്‍സ മുല്ലയുടെയും നൂരിയ്യയുടെയും നാലാമത്തെ മകനായി 1878-ല്‍ തുര്‍ക്കിയിലെ ബിത്ലിസ് പ്രദേശത്തെ നൂര്‍സ് ഗ്രാമത്തിലാണ് ബദീഉസ്സമാന്‍ പിറന്നുവീഴുന്നത്. പതിനാറാം വയസില്‍ തന്നെ സമകാലികരായ പല പണ്ഡിതരെയും സംവാദങ്ങിളില്‍ പരാജയപ്പെടുത്തിയതോടെ കാലത്തിന്റെ കൗതുകം എന്നര്‍ഥമുള്ള ബദീഉസ്സമാന്‍ എന്ന പേരില്‍ നൂര്‍സി അറിയപ്പെട്ടു.

കുട്ടിത്തം മാറുന്നതിന്നു മുമ്പ് തന്നെ സംവാദ വേദികളില്‍ വിസ്മയം തീര്‍ത്ത് നൂര്‍സിക്ക് ലോകം ബദീഉസ്സമാന്‍ എന്ന പേര് നല്‍കുകയുണ്ടായി. മതം പഠിക്കുന്നവര്‍ മതം മാത്രവും ഭൗതിക വിദ്യ നുകരുന്നവര്‍ ഭൗതികം മാത്രം അഭ്യസിച്ചാല്‍ മതി എന്ന തുര്‍ക്കി നിയമത്തിനെതിരായി സമ്മിശ്ര - സമന്വയ വിദ്യാഭ്യാസ രീതിയായിരുന്നു നൂര്‍സി സ്വീകരിച്ചത്. സമ്മിശ്ര വിദ്യാഭ്യസത്തെ നൂര്‍സി പ്രോത്സാഹിപ്പിക്കുകയും മറ്റു വിദ്യാഭ്യാസ രീതികളെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. ഇതിന്റെ ആദ്യ പടിയായാണ് നൂര്‍സി മദ്റസത്തുസ്സഹ്റാഇന്ന് തുടക്കമിട്ടത്. തന്റെ വിദ്യാഭ്യാസ സ്ഥാപനമായ മദ്റസത്തുസ്സഹ്റാഅ് ഉസ്മാനിയ ഖിലാഫത്തിന്റെ കിഴക്കന്‍ പ്രവിശ്യയിലായിരുന്നു നിലകൊണ്ടത്. മദ്റസത്തുസ്സഹ്റാഇന്റെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി ഉസ്മാനിയ ഖലീഫ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദുമായി 1907 ല്‍ നൂര്‍സി കൂടിക്കാഴ്ച്ച നടത്തുകയും ഗവണ്‍മെന്റ് വക സാമ്പത്തിക സഹായം ലഭ്യമാക്കുകയും ചെയ്തു. അങ്ങനെ 1913 ല്‍ മദ്റസ്സത്തുസ്സഹ്റായുടെ ശിലാ സ്ഥാപനം നടന്നു. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ഓട്ടമന്‍ സാമ്രാജ്യം പരാജയപ്പെടുകയും ഒപ്പം ഉസ്മാനി പതനവും സംഭവിച്ചതോടെ മദ്റസ്സത്തുസ്സഹ്റായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങല്‍ വരികയും തുടര്‍ന്നുള്ള കാലയളവില്‍ മദ്റസ്സത്തുസ്സഹ്റാഅ് വെളിച്ചം മങ്ങിപ്പോവുകയുമായിരുന്നു.


തസവ്വുഫീ ആക്ടിവിസം

സഈദ് നൂര്‍സിയുടെ ജീവിതത്തിന്റെ ആദ്യഘട്ടം നഖ്ശബന്ദി സൂഫിസത്തിലാണ് ആശ്വാസം കണ്ടെത്തുന്നത്. അതേയവസരം സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങളാല്‍ അകന്നു നില്‍ക്കുന്ന നഖ്ശബന്ദി ശാഖയോടായിരുന്നില്ല നൂര്‍സിക്ക് ആഭിമുഖ്യമെന്നു നൂര്‍സി പണ്ഡിതനായ ഡഗ്ലസ് എച്ച്. ഗാരിസണ്‍ സൂചിപ്പിക്കുന്നു. ശൈഖ് മൗലാനാ ഖാലിദി(17671827)യുടെ കാഴ്ചപ്പാടിനോടായിരുന്നു അദ്ദേഹത്തിനു യോജിപ്പ്. ഇന്ത്യയിലെ അഹ്മദ് അല്‍ സര്‍ഹിന്ദിയുടെ രചനകള്‍ ഖാലിദിയെ സ്വാധീനിച്ചിരുന്നു.

തസവ്വുഫിലൂടെയും അല്ലാതെയുമായി നൂര്‍സി ആയിരക്കണക്കിന്ന് ശിഷ്യന്മാരെ വാര്‍ത്തെടുക്കുകയും ചെയ്തു.1911 ല്‍ ഡമസ്‌കസിലെ പ്രസിദ്ധമായ ഉമയ്യ മസ്ജിദില്‍ വെച്ച് സഈദ് നൂര്‍സി ഇസ്ലാമിക ലോകത്തിന്റെ ഐക്യത്തെയും മുസ്ലിം ലോകം നേരിടുന്ന വെല്ലുവിളികളെയും കുറിച്ച് നടത്തിയ ''ഡമസ്‌കസ് പ്രഭാഷണം'' സഈദ് നൂര്‍സിയുടെ പേരും പ്രശസ്തിയും പുറം ലോകത്തേക്കെത്തിച്ചു. ഈ പ്രഭാഷണത്തെ ആസ്പദമാക്കി ലോകത്തിന്റെ വിവിധ കോണുകളില്‍ നിരവധി സെമിനാറുകള്‍ നടന്നുകൊണ്ടിരിക്കുന്നു. ചരിത്രത്തില്‍ ''ഡമസ്‌കസ് പ്രഭാഷണ'' ത്തിനുള്ള പ്രാധാന്യത്തെയാണ് ഈ സംഭവങ്ങള്‍ നമ്മോട് വിളിച്ചോതുന്നത്. 1926 മുതല്‍ നീണ്ട ഇരുപതു വര്‍ഷത്തോളം കാലം ഭൗതികതയില്‍ നിന്നും മുക്തമായി ആത്മീയതക്ക് ഊന്നല്‍ നല്‍കി ജീവിച്ച ഇദ്ദേഹം തസവുഫ് രചനകളടക്കം അടക്കമുള്ള നിരവധി പ്രസിദ്ധ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട് .

ഒമ്പത് പതിറ്റാണ്ട് കാലത്തെ തന്റെ ജീവിതത്തെ ബദീഉസ്സമാന്‍ സഈദ് നൂര്‍സി രണ്ടാക്കി വിഭജിച്ചിരിക്കുന്നു പുരാതനവും ആധുനികവും. ഈ വിഭജനത്തെ നൂര്‍സി പേരിട്ട് വിളിച്ചത് പുരാതന സഈദ് എന്നും ആധുനിക സഈദ് എന്നുമാണ്. തന്റെ ജനനം മുതല്‍ ഒന്നാം ലോക മഹായുദ്ധം വരെയുള്ള സുദീര്‍ഘമായ കാലത്തെയാണ് പുരാതന സഈദ് എന്നു പേരിട്ടു വിളിച്ചിരിക്കുന്നത്. അക്കാലയളവില്‍ നൂര്‍സി തന്റെ ജീവിതം കാര്യമായിട്ടും സാമൂഹ്യ കാര്യങ്ങളിലായിരുന്നു ചിലവിട്ടത്. അതിന്റെ ഭാഗമായിട്ടാണ് കൊക്കോഷ്യന്‍ മേഖലയിലെ റഷ്യന്‍ സൈനികര്‍ക്കെതിരെ യുദ്ധത്തിന് തയ്യാറായത്. ഇതേതുടര്‍ന്ന് 1916 ല്‍ തടവിലാക്കപ്പെടുകയും രണ്ടു വര്‍ഷം കഴിഞ്ഞ് 1918 ല്‍ ജയില്‍ മോചിതനാവുകയും ചെയ്തു. തന്റെ വിശ്വപ്രസിദ്ധ ഗ്രന്ഥം രിസാലയെ നൂര്‍ എഴുതിത്തുടങ്ങിയതും ഇക്കാലത്തായിരുന്നു. 1877 മുതല്‍ 1918 വരെയുള്ള നാലു പതിറ്റാണ്ടു വരെ നീണ്ടുനില്‍ക്കുന്ന ഈ കാലമാണ് നൂര്‍സിയുടെ പുരാതന കാലഘട്ടം.

    1926-1948 വരെയുള്ള കാലയളവാണ് നൂര്‍സിയുടെ ആധുനിക കാലഘട്ടം. ഈ കാലഘട്ടത്തിലാണ് തുര്‍ക്കിയുടെ പരിവര്‍ത്തന ഘട്ടമായ 1918-1925 കാലഘട്ടം ഉള്‍കൊള്ളുന്നത്. ഒന്നാം ലോക മഹായുദ്ധ കാലത്ത് തുര്‍ക്കിക്കേറ്റ പരാജയം ഓട്ടമന്‍ സാമ്രാജ്യത്തിന്റെ പതനവും മുസ്ഥഫാ കമാല്‍ അതാതുര്‍കിന്റെ ഭരണവും ഈ പരിവര്‍ത്തന കാലഘട്ടത്തിലാണ്. ഇക്കാലയളവില്‍ തന്നെ നൂര്‍സി ഇസ്ലാമിക പരിഷ്‌കര്‍ത്താവ് എന്ന നിലക്ക് അറിയപ്പെടാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് തുര്‍ക്കി റിപ്ലബ്ലിക്കിന് നൂര്‍സി നല്‍കിയ സംഭാവനയെ കണക്കിലെടുത്ത് മുസ്ഥഫാ കമാല്‍ അതാതുര്‍ക്ക് തലസ്ഥാന നഗരമായ അംഗാറയിലേക്ക് വിളിച്ച് വരുത്തുകയും  അവിടെ എട്ട് മാസം താമസിപ്പിക്കുകയും ചെയ്തു. അവിടുന്ന് വന്‍ പ്രവിശ്യയിലേക്ക് യാത്രയായ നൂര്‍സി ജീവിതം ചിലവഴിച്ചത്. അതിസാഹസികമായ നിരവധി സംഭവങ്ങള്‍ക്കിരയാവുകയും സാമൂഹിക ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞ് മാറി മതകീയ മേഖലയില്‍ ശ്രദ്ധയൂന്നിയ കാലമായിരുന്നു ആധുനിക കാലം.


അതാതുര്‍ക്കും തുര്‍ക്കിയും നൂര്‍സിയന്‍ ഇടപെടലുകളും

തുര്‍ക്കി സാമൂഹിക ഘടനയില്‍ ഇസ്ലാം നൂറ്റാണ്ടുകളായി ചെലുത്തിയ സ്വാധീനത്തെയും സാന്നിധ്യത്തെയും നിഷേധിച്ചു കൊണ്ടായിരുന്നു കമാല്‍ അത്താതുര്‍ക്ക് തുടങ്ങിവെച്ച പരിഷ്‌കരണണങ്ങള്‍. കെമാലിസ്റ്റുകള്‍ സ്റ്റേറ്റിന്റെ ഐഡിയോളജിയായി സെക്യുലരിസം സ്വീകരിച്ചിരുന്നുവെങ്കിലും അധികാരം നിലനിര്‍ത്തുന്നതിനായി ഇസ്ലാമിനോട് പ്രായോഗികമായ സമീപനമാണ് സ്വീകരിച്ചത്. തുര്‍ക്കിയിലെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ വിവിധ ഘട്ടങ്ങളില്‍ കെമാലിസ്റ്റുകള്‍ ഇസ്ലാമിനെ ഉപയോഗിച്ചിട്ടുണ്ട്. അത്താതുര്‍ക്കിന്റെ പാശ്ചാത്യവല്‍ക്കരണത്തോടും സാമൂഹിക- രാഷ്ട്രീയ മേഖലകളിലെ നിര്‍ബന്ധിത പരിവര്‍ത്തനത്തോടും വിമര്‍ശനാത്മകമായാണ് നൂര്‍സി പ്രതികരിച്ചത്. തുര്‍ക്കി സമൂഹത്തെ എല്ലാ ഭാഗത്തുനിന്നും പിന്നിലേക്ക് നയിച്ചത് ഖിലാഫത്തും അതിനു പ്രതലമൊരുക്കിയത് ഇസ്ലാമുമായിരുന്നു എന്നതാണ് അത്താതുര്‍ക്ക് അഭിപ്രായപ്പെട്ടത്. സ്വതവേ ദുര്‍ബ്ബലമായ ഖിലാഫത്തിനെ 1924ല്‍ നീക്കം ചെയ്തു. 1925 ല്‍ ഇസ്ലാമിന്റെ എല്ലാചലനങ്ങളെയും നിയന്ത്രിച്ചിരുന്ന സൂഫീ ത്വരീഖത്തുകള്‍, മതസ്ഥാപനങ്ങള്‍ എന്നിവയെല്ലാം നിര്‍ത്തലാക്കി. 1926 ല്‍ സെക്യുലര്‍ നിയമ സംഹിത തിരഞ്ഞെടുക്കുകയും സാമ്പ്രദായിക- സാംസ്‌കാരിക മേഖലകളില്‍ പരിവര്‍ത്തനം എന്ന പേരില്‍ സ്വിറ്റ്സര്‍ലാന്‍ഡിലെ വസ്ത്രരീതി കടമെടുക്കുകയും ചെയ്തു. 1928 ല്‍ മതാധികാരം നീക്കം ചെയ്യുക എന്ന ഉദ്ദേശ്യത്തിനായി സ്റ്റേറ്റിലെ എല്ലാ മതകോടതികളും ഉഥ്മാനിയാ ഖിലാഫത്തിന്റെ ഭാഗമായി നിലനിന്നിരുന്ന മതാധികാരപട്ടങ്ങളും നിരോധിച്ചു. 1937 ല്‍ പരിപൂര്‍ണ്ണമായി തുര്‍ക്കിയെ സെക്യുലര്‍ സ്റ്റേറ്റായി പ്രഖ്യാപിച്ചു.

സെക്യുലര്‍ സ്റ്റേറ്റിലെ ഭൂരിപക്ഷമതം എന്ന നിലയില്‍ ഇസ്ലാമികചിന്തകളെയും പ്രവര്‍ത്തനങ്ങളെയും നിയ്ന്ത്രിക്കാനായി എല്ലാ പള്ളികളെയും മറ്റ് മതസംവിധാനങ്ങളെയും സ്റ്റേറ്റിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ 'ദിയാനത്' (ഉശൃലരീേൃമലേ ീള ഞലഹശഴശീൗ െഅളളമശൃ)െ രൂപീകരിക്കുകയും ചെയ്തു. 'ദിയാനത്തി'ലൂടെ യഥാര്‍ത്ഥ ഇസ്ലാമിനെ പരിചയപ്പെടുത്തുക എന്ന പ്രൊജക്ടിന് തുടക്കമിട്ടു. കെമാലിസ്റ്റ് സെക്യുലരിസ്റ്റ് വായനയുടെ അടിസ്ഥാനത്തില്‍, തുര്‍ക്കി സമൂഹം അതുവരെ അനുഭവിച്ചിട്ടില്ലാത്ത തീര്‍ത്തും അരാഷ്ട്രീയമായ ഇസ്ലാമിനെ തുര്‍ക്കി പ്രചരിപ്പിക്കാനാരംഭിച്ചു. ദേശീയതയിലൂന്നിയ തുര്‍ക്കി സാംസ്‌കാരിക ചിഹ്നങ്ങള്‍ മാത്രം പ്രകടിപ്പിക്കുന്ന പഠനങ്ങള്‍ പുറത്തിറക്കുകയും ഇസ്ലാമിക പുത്തനുണര്‍വുകളെ ശക്തമായി അടിച്ചമര്‍ത്തുകയും ചെയ്തു.

പുതിയ സാഹചര്യങ്ങളില്‍ സര്‍ക്കാരുമായി നേരിട്ടുള്ള ശാരീരിക ഏറ്റുമുട്ടലുകള്‍ നൂര്‍സിക്കു മുന്‍പില്‍ ഒരു വഴിയേ ആയിരുന്നില്ല. മറിച്ചു വിജ്ഞാന സാഹിത്യങ്ങള്‍ എഴുതുന്നതും ആത്മീയ വിഭവങ്ങള്‍ അനുയായികള്‍ക്ക് പകര്‍ന്നു കൊടുക്കുന്നതും തന്റെ ജിഹാദായി കാണുകയായിരുന്നു അദ്ദേഹം. പോസിറ്റീവ് ആക്ഷന്‍ (മുസ്ബെത് ഹരികത്ത്), അഹിംസ എന്നിവയാണ് അദ്ദേഹം സ്വീകരിച്ച രീതിയുടെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങള്‍.

ഈ സാഹചര്യത്തിലാണ് സഈദ് നൂര്‍സിയുടെ ചിന്തകളില്‍ വെത്യാസം രൂപപ്പെടുന്നത്. അത്താതുര്‍ക്കിന്റെ പരിഷ്‌കാരങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തിയ സഈദ് നൂര്‍സി രണ്ടാം സഈദ് എന്ന് നാമകരണം ചെയ്ത് വിശ്വാസം, യുക്തി എന്നിവക്ക് പ്രാമുഖ്യം നല്‍കിയ സാഹചര്യത്തിലേക്ക് മാറിയത്. ഇബ്റാഹീം മുഹമ്മദ് അബൂറബി കൂടുതല്‍ അദ്ധ്യാത്മികതയിലേക്കും തര്‍ബിയ്യത്തിനെക്കുറിച്ച ചിന്തകളിലേക്കും മാറിയ 'മൂന്നാം സഈദ്' എന്ന സഈദ് നൂര്‍സിയുടെ അവസാന ഘട്ടത്തെ വിശകലനം ചെയ്യുന്നണ്ട്. കെമാലിസ്റ്റ് ഭണകൂടം സമൂഹത്തില്‍ സൃഷ്ടിച്ച ആത്മീയമായ അരക്ഷിതാവസ്ഥയെ നേരിട്ട നൂര്‍സിയുടെ ചിന്തകള്‍ പില്‍ക്കാലത്ത് രൂപപ്പെട്ട ഇസ്ലാമിക നവജാഗരണത്തിന് പ്രധാന ചാലകശക്തിയായി വര്‍ത്തിച്ചു.

വളരെ ക്രൂരവും നീചവുമായ ഭരണം നടത്തി കൊണ്ടിരിക്കുന്ന മുസ്തഫാ കമാല്‍ അതാ തുര്‍ക്കിനെതിരെ കിഴക്കന്‍ പ്രവിശ്യയില്‍ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ തുടങ്ങി. ഈ സമയം മുതലെടുത്ത് പ്രക്ഷോഭത്തില്‍ പങ്കാളിയല്ലാത്ത നൂര്‍സിയെ അനത്തോളിയിലേക്ക് നാട് കടത്തുകയും ചെയ്തു. ഇതിന് മുമ്പ് ആധുനിക ഘട്ടത്തിന്റെ രണ്ട് വര്‍ഷം മുമ്പ് 1916 ലാണ് നൂര്‍സി ജയില്‍ പടി കയറിയത്. 1918 ല്‍ തന്നെ മോചിതനാവുകയും ചെയ്തു. അനത്തോളിയയിലെ തടവറക്കുള്ളില്‍ നിന്ന് ഇസ്ലാമിക ദര്‍ശനങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കുകയും തന്റെ പാഠങ്ങള്‍ തടവു പുള്ളികള്‍ക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു. ഈ വിവരം അങ്കാറയിലെത്തുകയും വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്തതോടെ നൂര്‍സിയെ അനത്തോളിയയിലെ ജയിലില്‍ നിന്ന് സ്പാര്‍ട്ട് പ്രവിശ്യയിലെ ഘോരപര്‍വ്വത നിരയിലെ ബാര്‍ളയിലെ തടവറയിലേക്ക് മാറ്റുകയും ചെയ്തു. അവിടെ ഏകാന്ത ജീവിതം നയിച്ചു നൂര്‍സി തന്റെ അറിവുകള്‍ മുഴുവന്‍ കയ്യില്‍ കിട്ടിയ കടലാസു ചീന്തുകളിലെഴുതി വച്ചു തന്നെയാണ് ആറായിരം പുറമുള്ള രിസാലെ നൂര്‍ എന്ന ഗ്രന്ഥം ജന്മം കൊള്ളുന്നത്. ഭക്ഷണത്തിനുള്ള പേപ്പര്‍ ബേഗില്‍ പേപ്പറുള്ളിലേക്ക് കടത്തുകയും തുടര്‍ന്ന് ഗ്രന്ഥമെഴുതി  തീപ്പെട്ടി കൂടില്‍  പുറത്തേക്കും കടത്തി അതികൃതരുടെ കണ്ണ് വെട്ടിച്ചാണ് ഈ ഗ്രന്ഥം എഴുതിയത്.  1943 ല്‍ നൂര്‍സിയോടൊപ്പം 126 ശിഷ്യന്മാരെയും അറസ്റ്റ് ചെയ്തു. 1930 ലും ഇതേ സംഭവം ആവര്‍ത്തിച്ചിരുന്നു അന്ന് നൂര്‍സിയോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ടത് 125 ശിഷ്യന്മാരായിരുന്നു.


നൂര്‍സീ മൂവ്‌മെന്റും അന്നൂര്‍ പ്രസ്ഥാനവും

സഈദ് നൂര്‍സി 1907-ല്‍ സ്ഥാപിച്ച മുഹമ്മദന്‍ യൂനിയന്‍(ഇത്തിഹാദെ മുഹമ്മദി ജംഇയ്യത്ത്) സംഭവങ്ങള്‍ ഇസ്ലാമില്‍നിന്ന് തെന്നിമാറിപ്പോകുന്നത് തടയുന്നതില്‍ പ്രസക്തമായ സ്വാധീനം ചെലുത്താന്‍ സാധിച്ചു .

കമ്മിറ്റി ഓഫ് യൂനിയന്‍ ആന്റ് പ്രോഗ്രസി (അന്‍ജുമന്‍ ഇത്തിഹാദ് വതറഖി)ന്റെ മുദ്രാവാക്യങ്ങള്‍ -സ്വാതന്ത്ര്യം, ഐക്യം, പുരോഗതി- ത്തയായിരുന്നു അവര്‍ മുഴക്കിയിരുന്നത്.അപാരമായ ജ്ഞാനവും വമ്പിച്ച ഊര്‍ജവും ജനങ്ങള്‍ക്കിടയില്‍ ഉന്നതസ്ഥാനവുമുണ്ടായിരുന്ന സഈദ് നൂര്‍സിക്ക് ഇസ്ലാമിക ഖിലാഫത്തും നിലവിലുള്ള മുസ്ലിം സമൂഹത്തിന്റെ പരിഷ്‌കരണവും ലക്ഷ്യം വെക്കുന്ന ഇസ്ലാമിക പ്രസ്ഥാനമായി അതിനെ വിളംബരം ചെയ്യാന്‍ സാധിച്ചു .

    രിസാലെ നൂറിന്റെ രചനക്ക് ശേഷം തുര്‍ക്കിയില്‍ ഉദിച്ച് വന്ന പ്രസ്ഥാനമാണ് നൂര്‍ മുവ്മെന്റ്.  ഈപ്രസ്ഥാനത്തിന്റെ മുഖ മുദ്രയായി സാരാത്മക ജിഹാദ്, ക്രിയാത്മക മുന്നേറ്റം എന്നിവയെയാണ് ഉയര്‍ത്തിക്കാണിക്കുന്നത്. നൂര്‍ മൂവ്മെന്റാണ് നൂര്‍സിയെ ലോകര്‍ക്ക് മുന്നില്‍ വരച്ച് കാട്ടുന്നത്. ഇതിന്റെ ഭാഗമായി വ്യത്യസ്ഥ കോണുകളിലായി നൂര്‍ മൂവ്മെന്റിന്റെ സെമിനാറുകളും ക്ലാസുകളും നടന്നു വരുന്നു.

കമാലിസ്റ്റ് സമഗ്രാധിപത്യത്തിനു കീഴില്‍ ജീവിക്കുമ്പോള്‍ സ്വന്തമായൊരു സാമൂഹ്യമേഖല വികസിപ്പിക്കുന്നതിനു തുര്‍ക്കികളെ പില്‍ക്കാലത്തുള്ള നൂര്‍സി ചിന്തകള്‍ സഹായിച്ചിട്ടുണ്ട്. മില്ലി ഗോറുസ് തൊട്ട് എ.കെ പാര്‍ട്ടിവരെയുള്ള ഇസ്ലാമിക സംഘടനകളുടെ ആവിര്‍ഭാവത്തിനും വളര്‍ച്ചക്കും വളക്കൂറുള്ള മണ്ണൊരുക്കിയത് നൂര്‍സിയുടെ പ്രവര്‍ത്തനങ്ങളായിരിക്കും. ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടിയെ അധികാരത്തിലേക്ക് നയിച്ചതും ക്രമേണയായി തുര്‍ക്കി മുഴുവന്‍ വ്യാപിച്ച പ്രത്യക്ഷത്തില്‍ അരാഷ്ട്രീയമായ നൂര്‍സി പ്രസ്ഥാനങ്ങളാണെന്നും പ റയാം.

നൂര്‍ മൂവ്മെന്റിന്റെ കീഴില്‍ തന്നെ ഇന്ന് ഏകദേശം എട്ടോളം ഗ്രൂപ്പുകള്‍ പ്രവര്‍ത്തന ഗോദയില്‍ സജ്ജീവമായി നിലനില്‍കുന്നു. വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. നൂര്‍ മൂവ്മെന്റിന്റെ കീഴിലായി തുര്‍ക്കിയില്‍ 3000 ത്തോളം ദര്‍ശാനകളുണ്ട്. മൂന്നോ നാലോ നിലകളുള്ള ഫ്ളാറ്റുകളിലായിട്ടാണ് ദര്‍ശാനകള്‍ പ്രവര്‍ത്തിച്ചു വരുന്നത്. രിസാലെയെ നൂര്‍ ജനങ്ങളില്‍ ചെലുത്തിയ സ്വാധീനം പോലെ തന്നെ നൂര്‍ മൂവ്മെന്റും ജനങ്ങള്‍ക്കിടയില്‍ സ്വാധീനിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിടച്ച് തുര്‍ക്കി ജനതക്ക് ധാരാളം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.ശിഷ്യന്മാര്‍ക്കുള്ള ഔസ്യത്തില്‍ അദ്ദേഹം എഴുതി: സിറിയയിലെ മഹാപണ്ഡിതന്മാര്‍ക്ക് നിങ്ങളെന്റെ സലാമും അഭിവാദ്യങ്ങളും അറിയിക്കുക. അവരുടെ പ്രസ്ഥാനത്തിന്റെയും പ്രബോധനത്തിന്റെയും ഇവിടത്തെ എളിയൊരു ശാഖയായി 'അന്നൂര്‍ സന്ദേശ'ത്തെ പരിഗണിക്കാന്‍ അവരോട് നിങ്ങള്‍ അഭ്യര്‍ഥിക്കുക. അവരുടെ പിന്തുണയും സഹായവും ശ്രദ്ധയും ഇതിന് ലഭിക്കുമാറാകട്ടെ.'

ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ആഗോള സ്വഭാവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗാഢബോധമാണ് ഇത് തെളിയിക്കുന്നത്. നൂര്‍സി മനസ്സിലാക്കിയ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ഐക്യം എന്ന ആശയമാണിത് .

തന്റെ കാഴ്ചപ്പാടുകള്‍ സാക്ഷാത്കരിക്കുന്നതിനായി സൃഷ്ടിപരമായ വഴികള്‍ തേടിയ നൂര്‍സി പോസിറ്റീവ് പ്രവര്‍ത്തനങ്ങള്‍ (മുസ്ബെത് ഹരികത്ത് ) എന്ന ആശയം ഉണ്ടാക്കി. അത് നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു. ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ നിര്‍മ്മാണാത്മകതയില്‍ ഊന്നിയിട്ടാവണം. സംഹാരവും ദുര്‍വൃത്തിയും ഒരിക്കലും ഒരു പരിഹാരമല്ല. കഠിനമായ സാഹചര്യങ്ങളില്‍പ്പോലും, നൂര്‍സിയും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളും സംയമനം കൈവെടിഞ്ഞില്ല, അത് അദ്ദേഹത്തിന്റെ അഹിംസാത്മക പ്രതിരോധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായിരുന്നു. തന്റെ കാഴ്ചപ്പാടുകള്‍ ഫലപ്രാപ്തിയിലെത്തുമ്പോള്‍ ആവശ്യമായ മാറ്റം വരുത്താനുള്ള ഉപാധിയല്ല രാഷ്ട്രീയ ഇസ്ലാം എന്നദ്ദേഹം വിശ്വസിച്ചു. ഭരണത്തിലെ മാറ്റങ്ങളും ശരീഅത്ത് അധിഷ്ഠിത സര്‍ക്കാര്‍ സ്ഥാപിക്കുന്നതും അദ്ദേഹത്തിന്റെ ആശങ്കകളില്‍ പെട്ടതായിരുന്നില്ല. മറിച്ച്, വിശ്വാസ കാര്യങ്ങളിലും വ്യക്തികളുടെ പരിവര്‍ത്തനങ്ങളിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത്തരം പ്രയത്നങ്ങളിലൂടെ നൂര്‍സി നടത്തിയ അഹിംസയില്‍ അധിഷ്ഠിതമായ ക്രിയാത്മക പ്രവര്‍ത്തങ്ങള്‍ ജിഹാദിന്റെ ഉജ്ജ്വല രൂപമായി ഇന്നും മനസ്സിലാക്കപ്പെടുന്നു

ഇതോടൊപ്പം നീണ്ട തന്റെ യത്ന ഫലമായി മദ്റസത്തുസ്സഹ്റാഅ് എന്ന സ്വപ്ന പദ്ധതിയിലൂടെ ആധുനിക തുര്‍ക്കിയെ മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതികവും നല്‍കി മാതൃകാ യോഗ്യമായ ഒരു രാഷ്ട്രമാക്കി മാറ്റിയത് സഈദ് നൂര്‍സി വഹിച്ച പങ്ക് ചെറുതല്ല .


വിശ്യവിഖ്യാതമായ മാസ്റ്റര്‍ പീസ്

സഈദ് നൂര്‍സി ലോകത്തിന് സമര്‍പ്പിച്ച പ്രശസ്തമായ ഖുര്‍ആന്റെ വ്യാഖ്യാനമാണ് രിസാലെ നൂര്‍. ഇത് തന്നെയാണ് നൂര്‍സിയുടെ മാസ്റ്റര്‍ പീസ് ഗ്രന്ഥവും. നിരവധി വര്‍ഷങ്ങളിലായാണ് ആറായിരം പുറമുള്ള രിസാലെ നൂര്‍ സഈദ് നൂര്‍സി എഴുതിത്തീര്‍ത്തത്. തന്റെ പുരാതന കാലയളവില്‍ ആധുനിക ഘട്ടമായ ഒന്നാം ലോക മഹാ യുദ്ധകാലത്തിന് ശേഷം സ്പാര്‍ട്ട് പ്രവിശ്യയിലെ ബാര്‍ലയിലെ തടവറിയല്‍ വെച്ച് അധികൃതരുടെ കണ്ണ് വെട്ടിച്ച് പ്രയാസപ്പെട്ടാണ് നൂര്‍സി രിസാലെ നൂറിന്റെ രചന നിര്‍വ്വഹിച്ചത്.

ഇസ്ലാമിനെ സംബന്ധിച്ച് മുസ്ലിം സമൂഹത്തിന് മൂന്ന് സുപ്രധാന ഘട്ടങ്ങളുണ്ടെന്ന് നൂര്‍സി തന്റെ രിസാലില്‍ പറയുന്നു. ആദ്യത്തേത് വിശ്വാസം (ഈമാന്‍) ആണ്. രണ്ടാമത്തേത് വ്യക്തികളിലും സമൂഹത്തിലുമുള്ള (ഹയാത്ത്) വിശ്വാസ പരിശീലനമാണ്. വിശ്വാസം ശക്തമാകുന്നതോടെ അതിന്റെ ആവിഷ്‌ക്കാരങ്ങളും ശക്തമാകും എന്ന് നൂര്‍സി അഭിപ്രായപ്പെട്ടു. മൂന്നാമത്തെ ഘട്ടം ശരീഅത്ത് (ശരീഅത്) ആണ്. തുര്‍ക്കിയിലെ മുസ്ലിം സമൂഹം നേരിടുന്ന പുതിയ കാല വെല്ലുവിളികളെ നേരിടാന്‍ ഇങ്ങനെയൊരു റോഡ് മാപ്പ് അവതരിപ്പിക്കുകയിരുന്നു നൂര്‍സി ചെയ്തത്. ആധുനിക മതേതര തുര്‍ക്കിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക മാത്രമല്ല മറിച്ചു ലോകമെമ്പാടുമുള്ള സമുദായത്തിന്റെ വൈഷമ്യം നൂര്‍സി മുന്‍കൂട്ടി മനസ്സിലാക്കിയതായി അദ്ദേഹത്തിന്റെ രചനകളില്‍ വിശിഷ്യാ രിസാലയില്‍ കാണാം. നൂര്‍സിയുടെ രിസാലെ നൂര്‍ വ്യത്യസ്ഥ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ തന്നെ വ്യത്യസ്ഥ ഭാഷകളായ ഹിന്ദി, ഗുജറാത്തി, തമിഴ് തുടങ്ങിയ ഭാഷകളിലെല്ലാം രിസാലെ നൂറിന്റെ വിവര്‍ത്തക പതിപ്പ് കാണാം. ഇന്ന് ഏകദേശം മുപ്പതോളം ഭാഷകളില്‍ രിസാലെ നൂറിന്റെ പതിപ്പ് വായിക്കാന്‍ സാധിക്കും.

സാമൂഹിക പരിവര്‍ത്തനങ്ങളോടുള്ള സമീപനങ്ങളില്‍ ഗാന്ധി, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്, മണ്ടേല എന്നിവര്‍ക്ക് നൂര്‍സിയുമായി ഏറെ സാമ്യമുണ്ട്. ഗാന്ധിയുടെ ഉപ്പു സത്യാഗ്രഹവും, മണ്ടേലയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും, കിങ്ങിന്റെ ബിര്‍മിങ്ഹാം ജയിലില്‍ നിന്നുള്ള കത്തുകളുമെല്ലാം പോലെ തന്നെ ചരിത്രത്തില്‍ നൂര്‍സി അറിയപ്പെടുന്നത് തന്റെ രിസാലെ നൂര്‍ സമാഹാരത്തിലൂടെയും നിശബ്ദമായി അദ്ദേഹം നടത്തിയ സാമൂഹിക പരിവര്‍ത്തനങ്ങളിലൂടെയുമാണ്.


ഇടപെടലുകളുടെ സൗന്ദര്യം

മതസ്ഥാപനങ്ങളെ പൂര്‍ണമായും ഇല്ലാതാക്കിയത് നിമിത്തം തുര്‍ക്കിയില്‍ രൂപപ്പെട്ടു വന്ന ആക്രമണാത്മക മതേതരത്വം, ശാസ്ത്രീയ ഭൗതിക വാദം, പ്രകൃതിതത്ത്വജ്ഞാനം എന്നിവയാല്‍ വര്‍ദ്ധിച്ച ആത്മീയ ശൂന്യത അനുഭവപ്പെട്ടിരുന്നു. ഈ അവസ്ഥകളെ ക്രിയാത്മകമായി അഭിമുഖീകരിച്ച നൂര്‍സിയും അനുയായികളും അഹിംസാത്മക ചെറുത്തുനില്‍പ്പിലൂടെ പുതിയ റിപ്പബ്ലിക്കിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രങ്ങളെ ചെറുക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു.

നൂര്‍സിയെ സംബന്ധിച്ചിടത്തോളം, ആളുകളുടെ വ്യക്തി ജീവിതത്തിലെ വിശ്വാസത്തെ (ഈമാന്‍) ഊട്ടിയുറപ്പിക്കുക എന്നത് പ്രധാനമായിരുന്നു. അപ്രകാരം തന്നെ സമൂഹത്തിന്റെ വിശ്വാസ കാര്യങ്ങളും പ്രായോഗിക സമീപനങ്ങളും, ശരീഅത്തും ഒന്നിച്ചു ക്രമീകരിക്കല്‍ അസാധ്യവുമാണ്. ഒരു ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക എന്നതായിരുന്നില്ല നൂര്‍സിയുടെ ലക്ഷ്യം, മറിച്ചു മനസ്സും ഹൃദയവും ഇസ്ലാമിക അവസ്ഥയിലേക്ക് മടങ്ങുക എന്നതായിരുന്നു. ആഗോള മുസ്ലിം സമുദായത്തിന്റെ (ഉമ്മ) പല പ്രശ്നങ്ങളും വിശ്വാസ ദൗര്‍ബല്യത്തില്‍ നിന്നാണ് ഉണ്ടായതെന്ന് അദ്ദേഹം വിശ്വസിച്ചു.

തന്റെ കാഴ്ചപ്പാടുകള്‍ സാക്ഷാത്കരിക്കുന്നതിനായി സൃഷ്ടിപരമായ വഴികള്‍ തേടിയ നൂര്‍സി പോസിറ്റീവ് പ്രവര്‍ത്തനങ്ങള്‍ (മുസ്ബെത് ഹരികത്ത് ) എന്ന ആശയം ഉണ്ടാക്കി. അത് നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു. ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ നിര്‍മ്മാണാത്മകതയില്‍ ഊന്നിയിട്ടാവണം. സംഹാരവും ദുര്‍വൃത്തിയും ഒരിക്കലും ഒരു പരിഹാരമല്ല. കഠിനമായ സാഹചര്യങ്ങളില്‍പ്പോലും, നൂര്‍സിയും അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളും സംയമനം കൈവെടിഞ്ഞില്ല, അത് അദ്ദേഹത്തിന്റെ അഹിംസാത്മക പ്രതിരോധത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായിരുന്നു. തന്റെ കാഴ്ചപ്പാടുകള്‍ ഫലപ്രാപ്തിയിലെത്തുമ്പോള്‍ ആവശ്യമായ മാറ്റം വരുത്താനുള്ള ഉപാധിയല്ല രാഷ്ട്രീയ ഇസ്ലാം എന്നദ്ദേഹം വിശ്വസിച്ചു. ഭരണത്തിലെ മാറ്റങ്ങളും ശരീഅത്ത് അധിഷ്ഠിത സര്‍ക്കാര്‍ സ്ഥാപിക്കുന്നതും അദ്ദേഹത്തിന്റെ ആശങ്കകളില്‍ പെട്ടതായിരുന്നില്ല. മറിച്ച്, വിശ്വാസ കാര്യങ്ങളിലും വ്യക്തികളുടെ പരിവര്‍ത്തനങ്ങളിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത്തരം പ്രയത്നങ്ങളിലൂടെ നൂര്‍സി നടത്തിയ അഹിംസയില്‍ അധിഷ്ഠിതമായ ക്രിയാത്മക പ്രവര്‍ത്തങ്ങള്‍ ജിഹാദിന്റെ ഉജ്ജ്വല രൂപമായി ഇന്നും മനസ്സിലാക്കപ്പെടുന്നു.

വര്‍ഷങ്ങള്‍ നീണ്ട തന്റെ യത്ന ഫലമായി മദ്റസത്തുസ്സഹ്റാഅ് എന്ന സ്വപ്ന പദ്ധതിയിലൂടെ ആധുനിക തുര്‍ക്കിയെ മത വിദ്യാഭ്യാസത്തോടൊപ്പം ഭൗതികവും നല്‍കി മാതൃകാ യോഗ്യമായ ഒരു രാഷ്ട്രമാക്കി മാറ്റിയത് സഈദ് നൂര്‍സി വഹിച്ച പങ്ക് ചെറുതൊന്നുമല്ല.ശാസ്ത്രത്തോടും ആധുനികതയോടും ഇസ്ലാമിനെ എങ്ങനെ സമരസപ്പെടുത്താമെന്നും വിശ്വാസാചാരങ്ങള്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാതെ എങ്ങനെ ആചരിക്കാമെന്നും ആധുനിക മുസ്ലിം സമൂഹത്തെ പഠിപ്പിച്ച നൂര്‍സിയുടെ അധ്യാപനങ്ങള്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്കും വഴികാണിക്കാന്‍ പര്യാപ്തമാണ്. തുര്‍ക്കിയിലെ മുസ്ലിം പൈതൃകത്തിനെതിരെ കുരച്ചു ചാടിയ മുസ്ഥഫ കമാല്‍ അതാതുര്‍ക്കിനെതിരെ സഈദ് നൂര്‍സി ശക്തമായി പോരാടുകയുണ്ടായി. 1877 മുതല്‍ 1960 വരെയുള്ള ഒമ്പത് പതിറ്റാണ്ട് നീണ്ട ജീവിതത്തിലൂടെ ഇരുപതാം നൂറ്റാണ്ടിന്റെ മുജദ്ദിദ് എന്ന് തന്നെ പറയത്തക്ക വിധം സഈദ് നൂര്‍സി വളര്‍ന്നു. തന്റെ വിശ്വവിഖ്യാതമായ മാസ്ററര്‍ പീസ് ഗ്രന്ഥമായ രിസാലയെ നൂര്‍ പരിശുദ്ധ ഖുര്‍ആനിന്റെ വ്യാഖ്യാനത്തിലൂടെ ലോകമൊന്നടങ്കം തന്റെ ഖ്യാതി പരത്താനും സഈദ് നൂര്‍സിക്ക് സാധിച്ചിട്ടുണ്ട്.

1960 മാര്‍ച്ച് 23 ന് റമളാനിലായിരുന്നു ബദീഉസ്സമാന്റെ മരണം. ഇബ്റാഹീം നബിയെ ചുട്ടുകൊല്ലാന്‍ നംറൂദിന്റെ കിങ്കരന്മാര്‍ ഒരുക്കിയ തീകുണ്ടാരം സ്ഥിതി ചെയ്യുന്ന ഉര്‍ഫയിലാണ് നൂര്‍സിയുടെ ഖബര്‍.നൂര്‍സിയുടെ വഫാത്തിന് ശേഷം ഇസ്ലാമിക ലോകത്തിന്റെ കേന്ദ്രം ആ ഖബറിടമാകുമോ എന്ന് ഭയന്ന് തുര്‍ക്കിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച് അര്‍ധ രാത്രി സൈനികര്‍ ഭൗതിക ശരീരം മാന്തിയെടുത്ത് ഉര്‍ഫയില്‍ നിന്നും വേറെയൊരിടത്തേക്ക് മാറ്റി സംസ്‌കരിച്ചു. നൂര്‍സിയുടെ മരണത്തിന് ശേഷം രണ്ടു മാസത്തിന് ശേഷമായിരുന്നു ഈ നീച പ്രവര്‍ത്തനം. തുടര്‍ന്ന തന്റെ ശിഷ്യന്മാര്‍ നടത്തിയ നീണ്ട തിരച്ചിലിനൊടുവില്‍ നൂര്‍സിയെ കണ്ടെത്തുകയും സൈനിക സംസ്‌കാരയിടത്തില്‍ നിന്നും മാറ്റി മറ്റൊരു ഖബറിസ്ഥാനിലേക്ക് മറവ് ചെയ്തു. ആ ഖബറിസ്ഥാന്‍ എവിടെയാണെന്ന് ഇന്നറിയുന്നവര്‍ ശിഷ്യരില്‍ രണ്ടു പേര്‍ മാത്രം! മരണ വേളയില്‍ അടുത്തയാള്‍ക്ക് രഹസ്യം കൈമാറി ഒരിക്കലും ചോര്‍ന്ന് പോകാത്ത ഒരു രഹസ്യമായി ഇന്നും നില നിന്ന് പോരുന്നു. വര്‍ത്തമാനകാലത്തും നൂര്‍സി വായിക്കപ്പെടുകയും അദ്ദേഹം കാണിച്ചുതന്ന പ്രവര്‍ത്തന മാര്‍ഗങ്ങളും, പരിവര്‍ത്തന രീതികളും നവതലമുറ ഉള്‍ക്കൊള്ളുകയും നെഞ്ചേറ്റുകയും ചെയ്യുന്നു.


ആയിഷ ഹുസ്ന

COMMENTS

Name

articles,160,contemporary,85,feature,18,history,16,Interview,4,Islamic,54,katha,8,News,2,poem,4,Politics,37,profile,38,Publications,4,Review,38,story,2,study,39,travelogue,3,
ltr
item
Al Ihsan Online Magazine : ബദീഉസ്സമാന്‍ സഈദ് നൂര്‍സി : ധൈഷണികത അടയാളപ്പെടുത്തിയ ജീവിതം
ബദീഉസ്സമാന്‍ സഈദ് നൂര്‍സി : ധൈഷണികത അടയാളപ്പെടുത്തിയ ജീവിതം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEimD5ZW3MUsodd8YBhu1ohwk5v_SCmp3cNJ9J_daAC_8F68AkJTEVshhSZuQHe5XHm_byz2oxzRwREb7gQl6maW75PbTSv9NYmZX8R8Gk8zt-612v4I_L5kOdcjetWtsEyNnObajKo0FZIE/w640-h482/indroduction+series+15.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEimD5ZW3MUsodd8YBhu1ohwk5v_SCmp3cNJ9J_daAC_8F68AkJTEVshhSZuQHe5XHm_byz2oxzRwREb7gQl6maW75PbTSv9NYmZX8R8Gk8zt-612v4I_L5kOdcjetWtsEyNnObajKo0FZIE/s72-w640-c-h482/indroduction+series+15.jpg
Al Ihsan Online Magazine
https://www.alihsanonweb.in/2021/09/Badi%20Usman%20Saeed%20Nursi.html
https://www.alihsanonweb.in/
https://www.alihsanonweb.in/
https://www.alihsanonweb.in/2021/09/Badi%20Usman%20Saeed%20Nursi.html
true
4618166015116177523
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS PREMIUM CONTENT IS LOCKED STEP 1: Share to a social network STEP 2: Click the link on your social network Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy Table of Content